ഓർമിക്കാൻ
Wednesday 06 November 2024 12:55 AM IST
1. ഗേറ്റ് കറക്ഷൻ വിൻഡോ:- ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിംഗ് (ഗേറ്റ് 2025) ആപ്ലിക്കേഷനിൽ തെറ്റുതിരുത്താൻ 10 വരെ അവസരം. വെബ്സൈറ്റ്: gate2025.iitr.ac.in.
2. കരസേന ടെക്നിക്കൽ എൻട്രി:-പ്ലസ് ടുവിനു ശേഷം നാലുവർഷ എൻജിനിയറിംഗ് പഠനത്തിനും കമ്മിഷൻഡ് ഓഫീസർ ജോലി പ്രവേശനത്തിനുമുള്ള കരസേന ടെക്നിക്കൽ എൻട്രി സ്കീമിലേക്ക് ഇന്നുകൂടി അപേക്ഷിക്കാം. വെബ്സൈറ്റ്: www.joinindianarmy.nic.in.