പാർല. ശീതകാല സമ്മേളനം നവം.25 മുതൽ
Wednesday 06 November 2024 1:24 AM IST
ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ. കേന്ദ്രസർക്കാരിന്റെ ശുപാർശ രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകരിച്ചു. ഭരണഘടനാ ദിനമായ നവംബർ 26ന്, പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അറിയിച്ചു. മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭകളുടെയും വയനാട് തുടങ്ങിയ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം നവംബർ 23നാണ്. ഇതിനു ശേഷമാണ് ശീതകാല സമ്മേളനമെന്നത് ശ്രദ്ധേയമാണ്. 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്', വഖഫ് ബിൽ എന്നിവ സമ്മേളന കാലയളവിൽ മോദി സർക്കാർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.