ഗുജറാത്തിൽ പാലം തകർന്ന് 3 മരണം
Wednesday 06 November 2024 2:15 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ നിർമ്മാണത്തിലിരുന്ന റെയിൽവേ പാലം തകർന്നുവീണ് മൂന്ന് തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. ആനന്ദ് ജില്ലയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന പാലമാണ് തകർന്നത്. കൂടുതൽ പേർ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഗർഡറുകൾ തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.