മദ്യപിച്ചെത്തി ആശുപത്രിയിൽ ബഹളം : മൂന്നു പേർക്കെതിരെ കേസെടുത്തു
Thursday 07 November 2024 2:46 AM IST
തിരുവല്ല : നെടുമ്പ്രം മണക്ക് ആശുപത്രിയിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ മൂന്നു പേർക്കെതിരെ പുളിക്കീഴ് പൊലീസ് കേസെടുത്തു. തിരുവല്ല സ്വദേശികളായ മിഥുൻ, അജിൽ, അഖിലേഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിൽ ആശുപത്രിയിൽ എത്തിയ സംഘത്തിൽ ഉൾപ്പെട്ട മിഥുന് ട്രിപ്പ് നൽകണമെന്ന് ഡ്യൂട്ടി നഴ്സിനോട് ആവശ്യപ്പെട്ടു. ഡ്യൂട്ടി ഡോക്ടർ ഇല്ലെന്നും അല്പസമയം കാത്തിരിക്കണമെന്നും ജീവനക്കാർ അറിയിച്ചു. ഇതേതുടർന്ന് പ്രകോപിതരായ സംഘം ജീവനക്കാർക്ക് നേരെ അസഭ്യവർഷവും കൈയേറ്റശ്രമവും നടത്തുകയായിരുന്നു. തുടർന്ന് ആശുപത്രി ഉടമ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.