അഭിനന്ദിച്ച് പ്രധാനമന്ത്രി

Thursday 07 November 2024 12:22 AM IST

ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഡൊണാൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ- യു.എസ് സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം ശക്തിപ്പെടുത്താൻ വിജയം ഉപകരിക്കുമെന്ന് മോദി എക്‌സിൽ കുറിച്ചു.

മോദിയുടെ അഭിനന്ദന കുറിപ്പ്: തിരഞ്ഞെടുപ്പിലെ ചരിത്ര വിജയത്തിൽ സുഹൃത്ത് ഡൊണാൾഡ് ട്രംപിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. മുൻ ഭരണകാലത്തെ വിജയങ്ങളുടെ തുടർച്ചയായുള്ള മുന്നേറ്റം ഇന്ത്യ- യു.എസ് സമഗ്ര, ആഗോള, തന്ത്രപര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു. ജന ജീവിതം മെച്ചപ്പെടുത്താനും ആഗോള സമാധാനവും സ്ഥിരതയും സമൃദ്ധിയും പ്രോത്സാഹിപ്പിക്കാനും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.