ആമസോൺ ,​ ഫ്ലിപ്കാർട്ട് കമ്പനികളുടെ ഓഫീസുകളിൽ ഇ ഡി റെയ്ഡ്,​ പരിശോധന നടന്നത് 19 ഇടത്ത്

Thursday 07 November 2024 10:41 PM IST

ന്യൂ​ഡ​ൽ​ഹി​:​ രാജ്യത്തെ മുൻനിര ഇ - കൊമേഴ്‌സ് കമ്പനികളായ ​ആ​മ​സോ​ൺ,​ ​ഫ്ളി​പ്കാ​ർ​ട്ട് ​തു​ട​ങ്ങി​യവയുടെ ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ഇ.​ഡി​ ​റെ​യ്ഡ് നടത്തി .​ ​ഡ​ൽ​ഹി,​ ​മും​ബ​യ്,​ ​ഗു​രു​ഗ്രാം,​ ​ഹൈ​ദ​രാ​ബാ​ദ്,​ ​ബം​ഗ​ളൂ​രു​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​ന​ഗ​ര​ങ്ങ​ളി​ലെ​ ​ 19 ഓ​ഫീ​സു​ക​ളി​ലാ​ണ് ​പ​രി​ശോ​ധ​ന.​ ​ഇ​–​കൊ​മേ​ഴ്സ് ​പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​ ​വി​ദേ​ശ​നാ​ണ്യ​ ​വി​നി​മ​യ​ ​നി​യ​മ​ത്തി​ന്റെ​ ​(​ഫെ​മ​)​ ​ലം​ഘ​നം​ ​ന​ട​ന്ന​താ​യി​ ​ല​ഭി​ച്ച​ ​പ​രാ​തി​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ന​ട​പ​ടി​യെ​ന്ന് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ ​അ​റി​യി​ച്ചു.

ആമസോണും ഫ്ലിപ് കാർട്ടും തങ്ങളുടെ പ്ളാറ്റ‌്ഫോമുകളിൽ തിരഞ്ഞെടുത്ത വില്പനക്കാരെ മുൻനിറുത്തി മത്സര വിരുദ്ധ പ്രവർത്തനങ്ങളിൽ ഏ‍ർപ്പെട്ടിട്ടുണ്ടെന്ന് കോമ്പറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ നേരത്തെ കണ്ടെത്തിയിരുന്നു. സാധനങ്ങൾ കുറഞ്ഞ വിലയ്ക്ക് നൽകുന്നതിന് എതിരെ രാജ്യത്തെ റീട്ടെയിൽ വ്യാപാരികളും ഇ കൊമേഴ്‌സ് കമ്പനികൾക്കെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു.