അവസാന സിറ്രിംഗ് ദിവസം ; ചന്ദ്രചൂഡിന് ഇന്ന് യാത്ര അയപ്പ്
Friday 08 November 2024 12:39 AM IST
ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ അവസാന സിറ്രിംഗ് ദിനമായ ഇന്ന്, അദ്ദേഹത്തിന് സുപ്രീംകോടതിയിൽ യാത്ര അയപ്പ് നൽകും. 2022 നവംബർ ഒൻപതിന് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ ചന്ദ്രചൂഡിന് ഞായറാഴ്ച വരെയാണ് സർവീസ് കാലാവധി. ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന് ചീഫ് ജസ്റ്റിസിന്റെ കോടതിയിൽ യാത്രഅയപ്പുമായി ബന്ധപ്പെട്ട സെറിമോണിയൽ ബെഞ്ച് സിറ്രിംഗ് നടത്തും. ചന്ദ്രചൂഡിന് പുറമെ നിയുക്ത ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്രിസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരും ബെഞ്ചിലുണ്ടാകും. വൈകുന്നേരം സുപ്രീംകോടതി ബാർ അസോസിയേഷനും യാത്രഅയപ്പ് ചടങ്ങ് സംഘടിപ്പിക്കും.