ആമസോൺ, ഫ്ളിപ്കാർട്ട് ഓഫീസുകളിൽ പരിശോധന
Friday 08 November 2024 12:50 AM IST
ന്യൂഡൽഹി: ആമസോൺ, ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ- കൊമേഴ്സ് കമ്പനികളുടെ ഓഫീസുകളിൽ ഇ.ഡി റെയ്ഡ്. ഡൽഹി, മുംബയ്, ഗുരുഗ്രാം, ഹൈദരാബാദ്, ബംഗളൂരു തുടങ്ങി വിവിധ നഗരങ്ങളിലെ ഓഫീസുകളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനം ആരോപിച്ചാണ് നടപടി.
ഇ–കൊമേഴ്സ് പ്ലാറ്റഫോമുകളിൽ വിദേശനാണ്യ വിനിമയ നിയമത്തിന്റെ (ഫെമ) ലംഘനം നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് അന്വേഷണ ഏജൻസി അറിയിച്ചു.