'മഴയെത്തും മുമ്പേ ' വിളംബര ചിത്രരചന
Sunday 10 November 2024 1:21 AM IST
ആലപ്പുഴ: കേരള ചിത്രകലാപരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിന് മുന്നിലുള്ള മുഹമ്മദൻസ് സ്‌കൂൾ മതിലിൽ വിളംബര ചിത്രരചന നടത്തി. കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പാർത്ഥസാരഥി വർമ, സെക്രട്ടറി കെ.സി.രാജീവ് പോൾ എന്നിവർ സംസാരിച്ചു. 23, 24 തീയതികളിൽ ആലപ്പുഴ കർമസദൻ പാസ്ട്രൽ സെന്ററിൽ നടക്കുന്ന സംസ്ഥാന ചിത്രകല ക്യാമ്പ് 'മഴയേ24' ന്റെ പ്രചരണത്തിന്റെ ഭാഗമായാണ് വിളംബര ചിത്രരചന നടത്തിയത്. ഇരുപത്തിയഞ്ചിലധികം കലാകാരന്മാർ പരിപാടിയിൽ പങ്കെടുത്തു.