അങ്കണവാടി തറക്കല്ലിടീൽ
Sunday 10 November 2024 1:31 AM IST
കുട്ടനാട്: കൈനകരി പഞ്ചായത്ത് 14ാം വാർഡിലെ അങ്കണവാടി കെട്ടിടത്തിന്റെ തറക്കല്ലിടൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് അദ്ധ്യക്ഷനായി. അങ്കണവാടിക്ക് സ്ഥലം നൽകിയ ബാഹുലേയനെ ആദരിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. എ. പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ നോബിൻ പി. ജോൺ, വാർഡ് അംഗം ലീനമോൾ ലോനപ്പൻ എന്നിവർ സംസാരിച്ചു. ഗീത ബാബു സ്വാഗതവും നജ്ല നബീസത്ത് നന്ദിയും പറഞ്ഞു.