നീറ്റ് പരിശീലനത്തിനെത്തിയ കുട്ടിയെ മാനഭംഗപ്പെടുത്തി അദ്ധ്യാപകർ

Sunday 10 November 2024 1:03 AM IST

ലക്‌നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രമുഖ നീറ്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയെ മാനഭംഗപ്പെടുത്തിയ രണ്ട് അദ്ധ്യാപകർ അറസ്റ്റിൽ. സാഹിൽ സിദ്ദിഖി (32),​ വികാസ് പോർവൽ(39) എന്നിവരാണ് അറസ്റ്റിലായത്. സാഹിൽ സിദ്ദിഖി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചു. മാസങ്ങൾക്കു മുമ്പ് മറ്റൊരു വിദ്യാർത്ഥിക്കുനേരെ ഇയാൾ നടത്തിയ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതിനുപിന്നാലെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഈ കേസിൽ അദ്ധ്യാപകനെ

അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

2022ലാണ് പെൺകുട്ടി നീറ്റ് പരിശീലനത്തിനായി കോച്ചിംഗ് സെന്ററിലെത്തിയത്. കഴിഞ്ഞ ജനുവരിയിൽ ബയോളജി അദ്ധ്യാപകനായ സാഹിൽ സിദ്ദിഖി പെൺകുട്ടിയെ വീട്ടിൽ നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കാൻ ക്ഷണിച്ചു. മറ്റ് കുട്ടികളും പങ്കെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണ് മറ്റാരുമില്ലെന്ന് മനസിലാക്കുന്നത്.

പെൺകുട്ടിക്ക് പാനീയം നൽകുകയും മാനഭംഗപ്പെടുത്തുകയുമായിരുന്നു. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നും നിരന്തരം ഭീഷണിപ്പെടുത്തിയ അദ്ധ്യാപകൻ മാസങ്ങളോളം പെൺകുട്ടിയെ ഉപദ്രവിച്ചു. ചില സമയത്ത് സ്വന്തം ഫ്ളാറ്റിൽ പെൺകുട്ടിയെ ബന്ദിയാക്കുകയും ചെയ്തു. അവിടെ നടക്കുന്ന പാർട്ടികളിൽ പങ്കെടുപ്പിച്ചു. ഒരു പാർട്ടിക്കിടെ കെമിസ്ട്രി അദ്ധ്യാപകനായ വികാസ് പോർവലും മാനഭംഗപ്പെടുത്തുകയായിരുന്നു.