ചെറുമകന്റെ പേരറിയാമായിരുന്നെങ്കിൽ ഇന്ത്യയ്‌ക്കെതിരെ നിൽക്കാൻ ഇന്തോനേഷ്യൻ പ്രസിഡന്റിനെ ഇമ്രാൻ ഖാൻ വിളിക്കുമായിരുന്നില്ല, പരിഹസിച്ച് സോഷ്യൽ മീഡിയ

Wednesday 14 August 2019 12:59 PM IST

ഇസ്ലാമബാദ്: കാശ്മീർ വിഷയത്തിൽ സഹായം അഭ്യർത്ഥിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ടെലിഫോൺ വഴി ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ഈ വാർത്ത കേട്ട സോഷ്യൽ മീഡിയ ഇപ്പോൾ പറയുന്നത് ഇൻഡോനേഷ്യൻ പ്രസിഡന്റിന്റെ പേരക്കുട്ടിയുടെ പേരൊന്നു ഗൂഗിളിൽ തെരഞ്ഞിരുന്നെങ്കിൽ വെറുതെ ഫോൺ ചെയ്ത് കാശ് കളയേണ്ടിവരില്ലായിരുന്നുവെന്നാണ്.

ഇൻഡോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിദോദോയുടെ പേരക്കുട്ടിയുടെ പേര് ജാൻ ഏഥസ് ശ്രീനരേന്ദ്ര എന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ബഹുമാനവും സ്നേഹവും കൊണ്ടാണ് കൊച്ചുമകന് അദ്ദേഹം ഈ പേര് നൽകിയതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രസിഡന്റിന്റെ മൂത്തമകൻ ജിബ്രാൻ റകബൂമിംഗിന്റെയും മരുമകൾ സെൽവി ആനന്ദയുടെയും മകനാണ് ശ്രീനരേന്ദ്ര.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ സാഹചര്യത്തിൽ കാശ്മീരികൾ കൊല്ലപ്പെടാൻ സാദ്ധ്യത ഉണ്ടെന്നും, അവർ ഗുരുതരമായ അപകടത്തിലാണെന്നും,ഈ അവസരത്തിൽ സഹായിക്കേണ്ടത് ലോകത്തെ വിവിധ രാഷ്ട്രങ്ങളുടെ കടമയാണെന്നുമാണ് പ്രസിഡന്റിനെ വിളിച്ച് ഇമ്രാൻ ഖാൻ പറഞ്ഞത്