വ്യോമസേന ഉപേക്ഷിച്ച് സിനിമയിൽ

Monday 11 November 2024 1:18 AM IST

ലീഡ്: തെന്നിന്ത്യൻ താരം ഡൽഹി ഗണേഷ് ഇനി ഒാർമ്മ

ഡ​ൽ​ഹി​യി​ൽ​ ​വ്യോ​മ​സേ​ന​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​ജോ​ലി​ ​ചെ​യ്യു​മ്പോ​ഴാ​ണ് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​മോ​ഹം​ ആ ​ചെ​റു​പ്പ​ക്കാ​ര​ന് ​തോ​ന്നു​ന്ന​ത്.​ ​പ​ത്തു​വ​ർ​ഷ​ത്തെ​ ​സ​ർ​വീ​സ് ​പൂ​ർ​ത്തി​യാ​ക്കി​ ​നാ​ടാ​യ​ ​തി​രു​നെ​ൽ​വേ​ലി​യി​ലേ​ക്ക് ​മ​ട​ങ്ങി.​ 1974​ ​ൽ​ ​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​പ​ട്ടി​ന​പ്ര​വേ​ശം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​അ​ര​ങ്ങേ​റ്റം.​ ​കെ.​ ​ബാ​ല​ച​ന്ദ​ർ​ ​ത​ന്നെ​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​സി​ന്ധു​ഭൈ​ര​വി​യി​ൽ​ ​മി​ക​ച്ച​ ​വേ​ഷം​ ​ഗ​ണേ​ഷ​ൻ​ ​എ​ന്ന​ ​പേ​ര് ​മാ​റ്റി​ ​ഡ​ൽ​ഹി​ ​ഗ​ണേ​ഷ് ​എ​ന്ന​ ​പേ​ര് ​ന​ൽ​കി​യ​തും​ ​കെ.​ ​ബാ​ല​ച​ന്ദ​ർ.​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഡ​ൽ​ഹി​ ​ഗ​ണേ​ഷി​ന്റെ​ ​വ​ള​ർ​ച്ച​ ​പെ​ട്ടെ​ന്നാ​യി​രു​ന്നു.​ ​സ്വ​ഭാ​വ​ ​ന​ട​നാ​യും​ ​വി​ല്ല​ൻ​ ​കോ​മ​ഡി​ ​വേ​ഷ​ങ്ങ​ളി​ലും​ ​തി​ള​ങ്ങി.​ ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​തെ​ലു​ങ്ക്,​ ​ഹി​ന്ദി​ ​ഭാ​ഷ​ക​ളി​ലാ​യി​ 400​ ​ൽ​ ​അ​ധി​കം​ ​സി​നി​മ​ക​ളി​ൽ​ ​അ​ഭി​ന​യി​ച്ചു.​ ​ ത​മി​ഴ് ​സി​നി​മാ​ലോ​കംഡ​ൽ​ഹി​ ​ഗ​ണേ​ഷി​നെ​ ​മി​ക​ച്ച​ ​സ്വ​ഭാ​വ​ ​ന​ട​ൻ​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലാ​ണ് ​ക​ണ്ട​ത്.​ ​ക​മ​ൽ​ ​ഹാ​സ​ൻ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​യി.​ ​നാ​യ​ക​ൻ,​ ​മൈ​ക്കി​ൾ​ ​മ​ദ​ന​ ​കാ​മ​രാ​ജ​ൻ,​ ​അ​പൂ​ർ​വ്വ​സ​ഹോ​ദ​ര​ങ്ങ​ൾ​ ,​ ​തെ​നാ​ലി,​ ​അ​വ്വൈ​ഷ​ൺ​മു​ഖി​ ​ തുടങ്ങി​ നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളിൽ അ​ഭി​ന​യി​ച്ചു.​ ​ ക​മ​ൽ​ഹാ​സ​ൻ​ ​നാ​യ​ക​നാ​യ​ ​ഇ​ന്ത്യ​ൻ​ 2​ ​ആ​ണ് ​അ​വ​സാ​ന​ ​ചി​ത്രം.​ ​മ​ല​യാ​ള​ ​സി​നി​മ​യെ​യും ഡ​ൽ​ഹി​ ​ഗ​ണേ​ഷ് ​ഏ​റെ​ ​സ്നേ​ഹി​ച്ചു. ധ്രു​വം,​ ​കാ​ലാ​പാ​നി,​ ​ദേ​വാ​സു​രം,​ ​കീ​ർ​ത്തി​ച​ക്ര,​ ​പോ​ക്കി​രി​രാ​ജ,​ ​ദ​ ​സി​റ്റി,​ ​മ​നോ​ഹ​രം​ ​തു​ട​ങ്ങി​ ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​അ​വ​ത​രി​പ്പി​ച്ചു. ത​മി​ഴ് ​ക​ല​ർ​ന്ന​ ​മ​ല​യാ​ളം​ ​ആ​യി​രു​ന്നു​ ​മ​ല​യാ​ള​ത്തി​ൽ​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​ഡ​ൽ​ഹി​ ​ഗ​ണേ​ഷി​ന്റെ​ ​ഭാ​ഷ.​ ​അ​തി​നാ​ൽ​ ​അ​ത്ര​ ​പെ​ട്ടെ​ന്ന് ​ക​ഥാ​പാ​ത്ര​ത്തെ​ ​മ​റ​ക്കാ​നും​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.