അനുഷ്‌ക ഷെട്ടിയുടെ ഘാട്ടി ഫസ്റ്റ് ലുക്ക്
ക്രിയേറ്റീവ് ഡയറക്ടർ ക്രിഷ് ജാഗർലമുഡിയും അനുഷ്‌കാ ഷെട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം ഘാട്ടി ഫസ്റ്റ് ലുക്ക് പുറത്ത്. ക്രിഷ് ജാഗർലമുഡി തന്നയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. യുവി ക്രിയേഷൻസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം രാജീവ് റെഡിയും സായ് ബാബു ജാഗർലമുഡിയും ചേർന്നാണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ വേദം എന്ന ചിത്രത്തിന് ശേഷം അനുഷ്‌കയും കൃഷും ഒന്നിക്കുന്ന ഈ ചിത്രം കൂടിയാണ്.
തലയിൽ നിന്നും കൈകളിൽ നിന്നും രക്തം ചൊരിയുന്ന രൂപത്തിൽ നടിയുടെ അതിശയകരവും ക്രൂരവുമായ ഒരവതാരത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഒരേ സമയം ഗൗരവപൂർണ്ണവും ധീരവുമായ രൂപത്തിലാണ് അനുഷ്‌ക്കയുടെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്. ജീവിതത്തിലെ ക്രൂരമായ യാഥാർത്ഥ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറാത്ത ഒരു ചിത്രമായിരിക്കും ഘാട്ടിയെന്നു പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്.
ബിഗ്ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങും. ഛായാഗ്രഹണം മനോജ് റെഡ്ഡി കടസാനി, സംഗീത സംവിധായകൻ നാഗവെല്ലി വിദ്യാ സാഗർ, എഡിറ്റർ ചാണക്യ റെഡ്ഡി തുരുപ്പു, കലാസംവിധായകൻ തോട്ട തരണി, സംഭാഷണം സായ് മാധവ് ബുറ, കഥ ചിന്താകിന്ദി ശ്രീനിവാസ് റാവു, സംഘട്ടനം രാം കൃഷ്ണൻ, പി.ആർ.ഒ ശബരി.