അന്യസംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ
Tuesday 12 November 2024 1:55 AM IST
പിറവം: വിൽപ്പനയ്ക്കായി കൊണ്ടു വന്ന ഒരു കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നയൻ ഷേയ്ക്ക് (29) ആണ് പിടിയിലായത്. പിറവം സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ ഇതര സംസ്ഥാനക്കാർ കൂട്ടംകൂടുന്ന ഭാഗത്ത് പൊലീസ് പരിശോധന നടത്തിയപ്പോഴാണ് പിടിയിലായത്. മാമ്മലശ്ശേരിയിൽ താമസിച്ച് കെട്ടിടനിർമാണ ജോലികൾ ചെയ്യുകയാണ് ഇയാൾ.