ഗുഡ് ബൈ വിസ്താര...

Tuesday 12 November 2024 12:42 AM IST

ന്യൂഡൽഹി: എയർ ഇന്ത്യയുമായുള്ള ലയനം പൂർത്തിയായതോടെ പത്തുവർഷത്തോളം ഇന്ത്യക്കകത്തും പുറത്തും പറന്നിരുന്ന ‘വിസ്താര’ വിമാനങ്ങൾ ഇനിയില്ല.

മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള യു.കെ 986 വിമാനവും ഡൽഹിയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യു.കെ 115 വിമാനവുമാണ് തിങ്കളാഴ്ച അവസാന സർവിസ് നടത്തിയത്. ചൊവ്വാഴ്ച മുതൽ എയർ ഇന്ത്യയുടെ പേരിലായിരിക്കും വിസ്താര സർവിസ് നടത്തുക. ‘എ.ഐ 2... എന്ന കോഡിലാകും പറക്കുക. വിസ്താര എയ‍ർ ഇന്ത്യയിൽ ലയിക്കുന്ന പ്രഖ്യാപനമുണ്ടായത് 2022 നവംബറിലാണ്. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര എയർലൈൻ. 2015 ജനുവരി ഒമ്പതിനാണ് രാജ്യത്തെ മുഴുസർവിസ് കാരിയറായി വിസ്താര സർവിസ് തുടങ്ങിയത്. 70 വിമാനങ്ങളുമായി വിസ്താര 350 സർവിസുകളാണ് ദിവസവും നടത്തിയിരുന്നത്.