ജസ്റ്റിസ് ഗവായ് 'നാൽസ' എക്‌സി. ചെയർമാൻ
Tuesday 12 November 2024 12:47 AM IST
ന്യൂഡൽഹി: സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്‌ജിയായ ജസ്റ്റിസ് ബി.ആർ. ഗവായിയെ നാഷണൽ ലീഗൽ സർവീസസ് അതോറിട്ടി (നാൽസ) എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചു. രണ്ടാമത്തെ മുതിർന്ന ജഡ്‌ജിയായിരുന്ന സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റതിനെ തുടർന്നാണിത്. ചീഫ് ജസ്റ്റിസ്, നാൽസയുടെ പേട്രൺ-ഇൻ-ചീഫും, സീനിയോറിറ്റിയിൽ അദ്ദേഹത്തിന് താഴെയുള്ള മുതിർന്ന ജഡ്‌ജി എക്‌സിക്യൂട്ടീവ് ചെയർമാനുമാണ്. സമൂഹത്തിലെ പിന്നാക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ നിയമസഹായം നൽകുന്നതിനാണ് നാൽസ സംവിധാനം.