പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ തള്ളി

Tuesday 12 November 2024 12:49 AM IST

ന്യൂഡൽഹി : ലൈംഗിക പീഡന കേസുകളിൽ ജെ.ഡി.എസ് മുൻ നേതാവ് പ്രജ്വൽ രേവണ്ണ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് ഹർജിയിൽ ഇടപെടാൻ തയ്യാറായില്ല. നേരത്തെ കർണാടക ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. നാലു പീഡനക്കേസുകളാണ് പ്രജ്വൽ രേവണ്ണയ്‌ക്കെതിരെയുള്ളത്. ഒരു കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു.