ബംഗാറിന്റെ മകൻ ആര്യൻ ഇനി അനായ

Tuesday 12 November 2024 12:50 AM IST

മുംബയ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് ബംഗാറിന്റെ മകൻ ആര്യൻ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അനായ എന്നു പേരും സ്വീകരിച്ചു. സുന്ദരിയായി രൂപമാറ്റം വന്നതിന്റെ ചിത്രവും അനായ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ഇരുപത്തിമൂന്നുകാരനായ ആര്യൻ ഹോർമോൺ റീപ്ലേസ്മെന്റ് തെറപ്പിക്കും വിധേയനായിരുന്നു. നിലവിൽ ഇംഗ്ലണ്ടിലാണ് താമസം. അവിടെ പ്രദേശിക ക്രിക്കറ്റ് ക്ലബിൽ കളിച്ചിരുന്നു. ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്ക് ക്രിക്കറ്റ് ക്ളബുകളോ ടൂർണമെന്റോ ഇല്ലാത്തതിനാൽ വേദനയോടെ കളി ഉപേക്ഷിക്കുകയാണെന്ന് അനായ പറയുന്നു. ഇന്ത്യൻ സീനിയർ ടീമിന്റെ ബാറ്റിംഗ് കോച്ചുമായിരുന്നു അനായയുടെ അച്ഛൻ സഞ്ജയ് ബംഗാർ. രാജ്യത്തിനുവേണ്ടി 12 ടെസ്റ്റും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.