ചൈനയിൽ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി , 35 പേർ കൊല്ലപ്പെട്ടു , നിരവധിപേർക്ക് പരിക്ക്

Tuesday 12 November 2024 6:36 PM IST

ബെയ്‌ജിംഗ്: ചൈനയിലെ സ്റ്റേഡിയത്തിൽ വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാർ‌ ഇടിച്ചുകയറി 35 പേർ കൊല്ലപ്പെട്ടു. 43 പേർക്ക് പരിക്കേറ്റി. 62കാരനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ പിന്നീട് പൊലീസ് പിടികൂടി ദക്ഷിണ ചൈനയിലെ ഷുഹായിലാണ് സംഭവം. കാറിനകത്തുണ്ടായിരുന്ന 62കാരനെ സ്വയം മുറിവേല്പിച്ച നിലയിലാണ് പൊലീസ് കണ്ടെത്തിയത്. കാർ ആൾക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.