അബ്ദുൾകലാം ആസാദ്  അനുസ്മരണം

Wednesday 13 November 2024 12:37 AM IST

ചങ്ങനാശേരി : സ്വാതന്ത്ര്യ സമര സേനാനിയും മുൻ കോൺഗ്രസ് പ്രസിഡന്റുമായ അബ്ദുൾ കലാം ആസാദിനെ കെ.പി.സി.സി ഗാന്ധി ദർശൻ വേദി അനുസ്മരിച്ചു. കെ.പി.സി.സി അംഗം ഡോ.അജീസ് ബെൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജി.എൽ അരവിന്ദ് അദ്ധ്യക്ഷത വഹിച്ചു. രാജീവ് മേച്ചരി, ജസ്റ്റിൻ ബ്രൂസ്, എ.മജീദ് ഖാൻ, എ.എ ഫ്രാൻസിസ്, സിംസൺ വേഷ്ണാൽ, എം.കെ രാജു, ബേബി ഡാനിയേൽ, ബിജോയ് മുളവന, നിസാർ അഹമ്മദ്, വിനോദ് ആൻഡ്രൂസ്, ആന്റോസ് ജോസഫ് എന്നിവർ പങ്കെടുത്തു.