കായിക്കരയിൽ അറുതിയില്ലാതെ മോഷണം
Wednesday 13 November 2024 12:42 AM IST
കടയ്ക്കാവൂർ: കായിക്കര കോവിൽത്തോട്ടം ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായി പരാതി. തിങ്കളാഴ്ച രാത്രിയോടയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികൾ അഞ്ചുതെങ്ങ് പൊലീസിൽ പരാതി നൽകി. കോവിൽത്തോട്ടത്ത് മണികണ്ഠന്റെ വീട് കുത്തി തുറന്ന് സാധനങ്ങൾ മോഷ്ടിച്ച കേസിലെ പ്രധാനപ്രതികളെയും പ്രതാപന്റെ വീട് കുത്തി തുറന്ന് അതിപുരാതന വസ്തുക്കൾ മോഷ്ടിച്ച കേസിലെ പ്രതികളെയും ഇപ്പോഴും പിടിക്കൂടിയിട്ടില്ല. കായിക്കര ജംഗ്ഷനിലെ കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ച കേസിൽ അന്വേഷണം നടക്കുകയാണ്. രണ്ടാഴ്ച മുന്പ് മൂലെെത്തോട്ടം ക്ഷേത്രചുമരിലെ ശില്പം തകർത്തിരുന്നു. അതിനും അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് പറയുന്നത്. അഞ്ചുതെങ്ങ് പൊലീസിന്റെ നേതൃത്വത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.