വഖഫ് ബോർഡ് നടത്തുന്ന ഭൂമി കൈയേറ്റം തടയും: അമിത് ഷാ

Wednesday 13 November 2024 1:59 AM IST

ന്യൂഡൽഹി: വഖഫ് ബോർഡിന്റെ കീഴിൽ രാജ്യത്ത് ഭൂമി കൈയേറ്റം വ്യാപകമായെന്നും അതു തടയാൻ വഖഫ് ബോർഡ് നിയമം അനിവാര്യമായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാർലമെന്റിന്റെ അടുത്ത സമ്മേളനത്തിൽ ബിൽ പാസാക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ആർക്കും തടയാനാകില്ലെന്നും പറഞ്ഞു. ജാർഖണ്ഡിലെ ബഗ്‌മാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുന്ന സ്വഭാവമുണ്ട്. കർണാടകയിൽ ഗ്രാമീണരുടെ സ്വത്തുക്കൾ വിഴുങ്ങി.ക്ഷേത്രങ്ങളുടെയും കർഷകരുടെയും ഗ്രാമവാസികളുടെയും ഭൂമി തട്ടിയെടുത്തു. വഖഫ് ബോർഡിലും നിയമത്തിലും മാറ്റങ്ങൾ ആവശ്യമാണ്. വഖഫ് ബോർഡിൽ മാറ്റം വരുത്തുന്നതിനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും എതിർക്കുകയാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏക സിവിൽ കോഡും അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു.

ആദിവാസികളെ ഏകസിവിൽ കോഡിന്റെ പരിധിയിൽ പെടുത്തില്ല. ജാർഖണ്ഡിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് മടക്കി അയക്കും. ജെഎംഎം-കോൺഗ്രസ് നേതാക്കൾ കൊള്ളയടിച്ച പണമെല്ലാം ട്രഷറിയിൽ തിരിച്ചെത്തിക്കും. അഴിമതിക്കാരെ തലകീഴായി തൂക്കിയിടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

 പോ​സ്റ്റ് ​ഓ​ഫീ​സ് ​സ്ഥാ​പി​ച്ച​ത് ക​രാ​ർ​ ​പ്ര​കാ​രം,​കൈ​യേ​റ്റ​മ​ല്ല

മേ​രി​ക്കു​ന്നി​ൽ​ ​ജെ.​ഡി.​ടി​ ​ഇ​സ്ലാം​ ​ഓ​ർ​ഫ​നേ​ജ് ​ക​മ്മി​റ്റി​യി​ൽ​നി​ന്ന് ​പാ​ട്ട​ത്തി​നെ​ടു​ത്ത​ ​സ്ഥ​ല​ത്ത് 2000​ ​ഏ​പ്രി​ൽ​ 30​നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​വ​ഖ​ഫ് ​കേ​സി​ന് ​ആ​ധാ​ര​മാ​യ​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​സ്ഥാ​പി​ച്ച​ത് .​ 2004​ ​സെ​പ്തം​ബ​ർ​ 30​വ​രെ​ ​വ​രെ​യു​ള്ള​ ​ക​രാ​ർ​ ​വീ​ണ്ടും​ ​നീ​ട്ടാ​മെ​ന്നാ​യി​രു​ന്നു​ ​വ്യ​വ​സ്ഥ.​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​ഇ​രി​ക്കു​ന്ന​ ​സ്ഥ​ല​ത്ത് ​ഷോ​പ്പിം​ഗ് ​കോം​പ്ല​ക്‌​സ് ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​ൽ​ ​അ​വ​രു​ടെ​ത​ന്നെ​ ​മ​റ്റൊ​രു​ ​കെ​ട്ടി​ട​ത്തി​ലേ​ക്ക് ​മാ​റ്റി. കെ​ട്ടി​ട​ത്തി​നു​ ​പു​തി​യ​ ​ഗ്രി​ൽ​വ​ച്ചു​ ​വ​ൽ​കാ​മെ​ന്ന് ​ഉ​ട​മ​സ്ഥ​ർ​ 2006​ ​ആ​ഗ​സ്റ്റി​ൽ​ ​പോ​സ്റ്റ് ​ഓ​ഫീ​സി​നെ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ 2014​വ​രെ​ ​പാ​ലി​ച്ചി​ല്ല.​ ​എ​ന്നാ​ൽ​ ​വാ​ട​ക​ ​വാ​ങ്ങി​യി​രു​ന്നു.​ ​പി​ന്നീ​ട് ​വാ​ട​ക​ ​വാ​ങ്ങാ​തി​രി​ക്കു​ക​യും​ ​കെ​ട്ടി​ടം​ ​ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​നോ​ട്ടീ​സ് ​ന​ൽ​കു​ക​യും​ ​ചെ​യ്തു. വ​ഖ​ഫ് ​ട്രൈ​ബ്യൂ​ണ​ൽ​ ​സ്ഥ​ല​ ​ഉ​ട​മ​യ്ക്ക് ​അ​നു​കൂ​ല​മാ​യി​ ​വി​ധി​ ​പ​റ​ഞ്ഞെ​ങ്കി​ലും​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​അ​ധി​കൃ​ത​രു​ടെ​ ​അ​പ്പീ​ലി​ൽ​ ​വി​ധി​ ​റ​ദ്ദാ​ക്കി.​ ​ഭൂ​മി​ ​കൈ​യേ​റി​യെ​ന്ന് ​വ​ഖ​ഫ് ​ബോ​ർ​ഡ് ​സി.​ഇ.​ഒ​ ​നോ​ട്ടീ​സ് ​ന​ൽ​കി​യ​തോ​ടെ​ ​കേ​സ് ​വീ​ണ്ടും​ ​ട്രൈ​ബ്യൂ​ണ​ലി​നു​ ​മു​ന്നി​ലെ​ത്തി.​ 45​ ​ദി​വ​സ​ത്തി​ന​കം​ ​ഒ​ഴി​യ​ണ​മെ​ന്ന് ​വി​ധി​യു​മാ​യി.​ ​കെ​ട്ടി​ടം​ ​തേ​ടി​ ​പോ​സ്റ്റ് ​ഓ​ഫീ​സ് ​അ​ധി​കൃ​ത​ർ​ ​പ​ത്ര​പ്പ​ര​സ്യം​ ​ന​ൽ​കി​യെ​ങ്കി​ലും​ ​കി​ട്ടാ​ത്ത​തി​നാ​ൽ​ ​മാ​റാ​നാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ​പോ​സ്റ്റ് ​ഓ​ഫീ​സ് ​ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​കോ​ഴി​ക്കോ​ട് ​ജു​ഡി​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.

 വ​ഖ​ഫ് ​നോ​ട്ടീ​സ്: സി.​പി.​എം​ ​നേ​താ​ക്കൾ സ്ഥ​ലം​ ​സ​ന്ദ​ർ​ശി​ച്ചു

വ​യ​നാ​ട് ​ത​വി​ഞ്ഞാ​ൽ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ​ ​വ​ഖ​ഫ് ​ബോ​ർ​ഡ് ​നോ​ട്ടീ​സ് ​ല​ഭി​ച്ച​ ​കു​ടും​ബ​ങ്ങ​ളെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​സ​ന്ദ​ർ​ശി​ച്ചു.​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​യം​ഗം​ ​പി.​ജ​യ​രാ​ജ​ൻ,​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​പി.​ഗ​ഗാ​റി​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​സ​ന്ദ​ർ​ശ​നം.​ ​ത​ല​പ്പു​ഴ​ ​വി.​പി​ ​ഹൗ​സി​ൽ​ ​വി.​പി​ ​സ​ലിം,​ ​ഫൈ​സി​ ​ഹൗ​സി​ൽ​ ​സി.​വി​ ​ഹം​സ​ ​ഫൈ​സി,​ ​അ​റ​ഫ​ ​ഹൗ​സി​ൽ​ ​ജ​മാ​ൽ,​ ​കൂ​ത്തു​പ​റ​മ്പ് ​നി​ർ​മ​ല​ഗി​രി​ ​മാ​ങ്ങാ​ട്ടി​ടം​ ​ഉ​ക്കാ​ട​ൻ​ ​റ​ഹ്മ​ത്ത്,​ ​ത​ല​പ്പു​ഴ​ ​പു​തി​യി​ടം​ ​ആ​ല​ക്ക​ണ്ടി​ ​ര​വി​ ​എ​ന്നി​വ​രെ​യും​ ​കു​ടും​ബാം​ഗ​ങ്ങ​ളേ​യു​മാ​ണ് ​ക​ണ്ട​ത്.

വ​ഖ​ഫി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​ഭൂ​മി​ ​അ​ന്യാ​ധീ​ന​പ്പെ​ട്ട​താ​യി​ ​കാ​ണി​ച്ച് ​ത​ല​പ്പു​ഴ​ ​ഹി​ദാ​യ​ത്തു​ൽ​ ​ജ​മാ​അ​ത്ത് ​പ​ള്ളി​ക്ക​മ്മി​റ്റി​ ​ഭാ​ര​വാ​ഹി​ക​ൾ​ ​വ​ഖ​ഫ് ​ബോ​ർ​ഡി​നു​ ​വി​വ​രം​ ​ന​ൽ​കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​ബോ​ർ​ഡ് ​അ​ഞ്ചു​പേ​ർ​ക്ക് ​നോ​ട്ടീ​സ് ​ന​ൽ​കി​യ​ത്.​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​കാ​ര്യ​മി​ല്ലെ​ന്നും​ ​കു​ടും​ബ​ങ്ങ​ളോ​ടൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കു​മെ​ന്നും​ ​സി.​പി.​എം​ ​നേ​താ​ക്ക​ൾ​ ​ഉ​റ​പ്പു​ന​ൽ​കി.