ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു
Wednesday 13 November 2024 2:17 AM IST
ദോഹ: ഖത്തർ മന്ത്രിസഭ പുനഃസംഘടിപ്പിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി. പ്രധാനപ്പെട്ട വകുപ്പുകളിലടക്കം മാറ്റമുണ്ട്. ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽഥാനിയെ പുതിയ ഉപ പ്രധാനമന്ത്രിയായി നിയമിച്ചു. ലുൽവ ബിൻത് റാഷിദ് അൽ ഖാതിറാണ് പുതിയ ഉന്നത വിദ്യാഭ്യാസ മന്ത്രി. മൻസൂർ ബിൻ ഇബ്രാഹിം അൽ മഹ്മൂദാണ് പുതിയ പൊതുജനാരോഗ്യ മന്ത്രി. സാമൂഹിക വികസന, കുടുംബകാര്യ മന്ത്രിയായി ബുഥൈന ബിൻത് അലി അൽ ജാബിർ അൽനു ഐമിയെ നിയമിച്ചു. ശൈഖ് ഫൈസൽ ബിൻ ഥാനി ബിൻ ഫൈസൽ ആൽഥാനിയെ വാണിജ്യ, വ്യവസായ മന്ത്രിയായും ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് ആൽഥാനിയെ ഗതാഗത മന്ത്രിയായും നിയമിച്ചതായി ഉത്തരവിൽ പറയുന്നു.