​ജാ​ർ​ഖ​ണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

Wednesday 13 November 2024 7:32 AM IST

ന്യൂ​ഡ​ൽ​ഹി​:​ ​ജാ​ർ​ഖ​ണ്ഡ് ​മു​ക്തി​ ​മോ​ർ​ച്ച​(​ജെ.​എം.​എം​)​ ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യും​ ​ബി.​ജെ.​പി​യും​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ടു​ന്ന​ ​ജാ​ർ​ഖ​ണ്ഡി​ൽ​ 15​ ​ജി​ല്ല​ക​ളി​ലെ​ 43​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ ​വോ​ട്ടെ​ടു​പ്പ് ആരംഭിച്ചു.​ 15,344​ ​പോ​ളിം​ഗ് ​സ്റ്റേ​ഷ​നു​ക​ളി​ൽ​ ​രാ​വി​ലെ​ 7​ ​മ​ണി​ ​മു​ത​ലാ​ണ് ​പോ​ളിം​ഗ് ആരംഭിച്ചത്.


മ​ത്സ​രി​ക്കു​ന്ന​ 683​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളി​ൽ​ ​ബി.​ജെ.​പി​യി​ലേ​ക്ക് ​മാ​റി​യ​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​യും​ ​ജെ.​എം.​എം​ ​നേ​താ​വു​മാ​യ​ ​ച​മ്പാ​യി​ ​സോ​റ​ൻ​(​സെ​രാ​യ്‌​കേ​ലി​യ​),​ ​ആ​രോ​ഗ്യ​മ​ന്ത്രി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​വു​മാ​യ​ ​ബ​ന്ന​ ​ഗു​പ്ത​(​ജാം​ഷ്‌​ഡ്പൂ​ർ​ ​വെ​സ്റ്റ്),​ ​ജെ.​എം.​എ​മ്മി​ന്റെ​ ​രാ​ജ്യ​സ​ഭാ​ ​എം​പി​ ​മ​ഹു​വ​ ​മാ​ജി​(​റാ​ഞ്ചി​),​ ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​മ​ധു​ ​കോ​ഡ​യു​ടെ​ ​ഭാ​ര്യ​ ​ഗീ​ത​ ​കോ​ഡ​(​ജ​ഗ​നാ​ഥ്പൂ​ർ​)​ ​തു​ട​ങ്ങി​യ​ ​പ്ര​മു​ഖ​രു​മു​ണ്ട്.

ജെ.​എം.​എം​ ​സ​ർ​ക്കാ​ർ​ ​ആ​ദി​വാ​സി​ ​ഭൂ​മി​ ​കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് ​കൈ​മാ​റി​യെ​ന്നും​ ​അ​വ​രെ​ ​പു​റ​ത്താ​ക്കു​മെ​ന്നു​മാ​യി​രു​ന്നു​ ​ബി.​ജെ.​പി​ ​പ്ര​ചാ​ര​ണം.​ ​വ​ഖ​ഫ് ​ബി​ൽ,​ ​ഏ​ക​സി​വി​ൽ​ ​കോ​ഡ് ​വി​ഷ​യ​ങ്ങ​ളും​ ​ഉ​ന്ന​യി​ച്ചു.​ ​ജെ.​എം.​എം​ ​നേ​താ​വും​ ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ​ ​ഹേ​മ​ന്ത് ​സോ​റ​നെ​തി​രാ​യ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ളും​ ​വി​ഷ​യ​മാ​ക്കി.​ജാ​തി​ ​സെ​ൻ​സ​സ്,​ ​പ്ര​തി​മാ​സ​ ​ധ​ന​ ​സ​ഹാ​യം​ ​തു​ട​ങ്ങി​യ​ ​വാ​ഗ്‌​ദാ​ന​ങ്ങ​ളാ​ണ് ​'​ഇ​ന്ത്യ​'​ ​മു​ന്ന​ണി​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​അ​ട​ക്കം​ ​ഉ​യ​ർ​ത്തി​യ​ത്.

20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിംഗ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.