തെലങ്കാനയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി
Thursday 14 November 2024 1:05 AM IST
ഹൈദരാബാദ്: തെലങ്കാനയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയതോടെ നിരവധി ട്രെയിൻ സർവീസ് തടസപ്പെട്ടു. രാഘവപുരത്തിനും രാമഗുണ്ടത്തിനും ഇടയിൽ പെദ്ദപ്പള്ളിയിലാണ് ഇരുമ്പയിര് കൊണ്ട് പോയ ട്രെയിൻ പാളം തെറ്റിയത്. ഇതോടെ 39 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. നാലെണ്ണം ഭാഗികമായി റദ്ദാക്കി. പത്ത് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണെന്ന് റെയിൽവേ അറിയിച്ചു.