ജസ്റ്റിസ് സൂര്യകാന്ത് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാൻ

Thursday 14 November 2024 1:13 AM IST

ന്യൂഡൽഹി : ജസ്റ്റിസ് സൂര്യകാന്തിനെ സുപ്രീം കോടതി ലീഗൽ സ‌ർവീസസ് കമ്മിറ്റി ചെയർമാനായി നിയമിച്ചു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടേതാണ് നടപടി.

ജസ്റ്റിസ് ബി.ആർ. ഗവായ് നാഷണൽ ലീഗൽ സ‌ർവീസസ് അതോറിട്ടി (നാൽസ) എക്‌സിക്യൂട്ടീവ് ചെയർമാനായതോടെ വന്ന ഒഴിവിലേക്കാണ് നിയമനം. സുപ്രീം കോടതിയിലെ കേസ് നടത്തിപ്പിന്, സമൂഹത്തിൽ പിന്നാക്കാവസ്ഥയിലുള്ളവർക്ക് സൗജന്യ നിയമ സഹായം അടക്കം ഉറപ്പാക്കാനാണ് സുപ്രീം കോടതി ലീഗൽ സ‌ർവീസസ് കമ്മിറ്റി.