ശ്രീലങ്കയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ്
Thursday 14 November 2024 7:36 AM IST
കൊളംബോ : ശ്രീലങ്കയിൽ ഇന്ന് പാർലമെന്റ് തിരഞ്ഞെടുപ്പ് നടക്കും. രാവിലെ 7ന് തുടങ്ങുന്ന വോട്ടെടുപ്പ് വൈകിട്ട് 4ന് അവസാനിക്കും. തുടർന്ന് വോട്ടെണ്ണൽ തുടങ്ങും. ഔദ്യോഗിക ഫലങ്ങൾ ഇലക്ഷൻ കമ്മിഷൻ നാളെ പ്രഖ്യാപിക്കും. ജനതാ വിമുക്തി പെരമുന പാർട്ടി (ജെ.വി.പി) നേതാവ് അനുര കുമാര ദിസനായകെ സെപ്തംബറിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. പുതിയ പാർലമെന്റ് 21ന് ചേരുമെന്നാണ് ദിസനായകെയുടെ പ്രഖ്യാപനം. 225 അംഗ പാർലമെന്റിൽ ദിസനായകെയുടെ ഇടതുപക്ഷ സഖ്യമായ നാഷണൽ പീപ്പിൾസ് പവറിന് 3 സീറ്റുകളാണുള്ളത്.