ടെൽ അവീവിൽ ഹിസ്ബുള്ള ഡ്രോൺ ആക്രമണം
Thursday 14 November 2024 7:37 AM IST
ടെൽ അവീവ്: ടെൽ അവീവിൽ ഇസ്രയേൽ സൈന്യത്തിന്റെയും പ്രതിരോധ മന്ത്രാലയത്തിന്റെയും ആസ്ഥാനങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയെന്ന് ഹിസ്ബുള്ള. എന്നാൽ ആക്രമണം നടന്നതായി ഇസ്രയേൽ സ്ഥിരീകരിച്ചിട്ടില്ല. അതേ സമയം, ഇന്നലെ ലെബനനിലെ വിവിധ ഇടങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ നിരവധി ഉന്നത കമാൻഡർമാരെ ഇസ്രയേൽ വധിച്ചു. തെക്കൻ ലെബനനിലെ ദൗഹെത്ത് അരാമോൺ ഗ്രാമത്തിലുണ്ടായ ബോംബാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. അതിനിടെ, ഇസ്രയേൽ ആക്രമണം തുടരുന്ന ഗാസയിൽ ഇന്നലെ 22 പേർ കൊല്ലപ്പെട്ടു. ആകെ മരണം 43,710 കടന്നു.