മരിക്കാത്ത ആളുടെ വീട്ടിലെത്തി ശവദാഹത്തിന് ഏർപ്പാട് ചെയ്ത് അനിയും കൂട്ടരും;  പൊട്ടിച്ചിരിപ്പിച്ച് 'ഗോലി സോഡ'

Thursday 14 November 2024 11:16 PM IST

കൗമുദി അവതരിപ്പിക്കുന്ന പുതിയ കോമഡി വെബ് സീരീസാണ് 'ഗോലി സോഡ'. നാട്ടിലെ ചീത്തപ്പേര് മാറാനായി അനിയും കൂട്ടരും മരണവീട് മാറി ചെയ്യുന്ന പ്രവർത്തികളുടെ പൊട്ടിച്ചിരിപ്പിക്കുന്ന പര്യവസാനമാണ് ഈ എപ്പിസോഡിൽ. മരിക്കാത്ത ആളുടെ വീട്ടിൽ പോയി ശവദാഹത്തിന് ഏർപ്പാട് ചെകയാണ് അനിയും കൂട്ടരും. അവസാനം പറ്റിയ അബദ്ധം മനസിലാകുമ്പോൾ അടുത്ത വഴി തേടുന്നു.

നോബിയും നെൽസണും കുട്ടി അഖിലും രതീഷ് ഗിന്നസും പേയാട് സജിയും നാൻസിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. എല്ലാ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകുന്നേരം അഞ്ച് മണിക്ക് കൗമുദി യുട്യൂബ് ചാനലിലാണ് 'ഗോലി സോഡ' സംപ്രേഷണം ചെയ്യുന്നത്.