ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പൽ വിട്ടുകൊടുത്തേക്കും, എതിർപ്പുമായി അമേരിക്ക: തീരുമാനം ഇന്ന്
Thursday 15 August 2019 3:44 PM IST
ലണ്ടൻ: ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ എണ്ണ കപ്പൽ ഗ്രേസ് വൺ ഉടൻ വിട്ടുകൊടുത്തേക്കുമെന്ന് സൂചന. ഇറാനിയൻ കമ്പനിക്കെതിരായ നിയമനടപടികൾ ജിബ്രാൾട്ടർ അവസാനിപ്പിച്ചു. ഉപരോധം ലംഘിച്ചുള്ള എണ്ണകയറ്റുമതി ആരോപിച്ച് ജൂലായ് നാലിനാണ് ബ്രിട്ടൻ കപ്പൽ പിടിച്ചെടുത്തത്.
മലയാളികളടക്കം 24 ഇന്ത്യക്കാരാണ് കപ്പലിൽ മോചനം കാത്ത് കഴിയുന്നത്. ഇന്ത്യക്കാരിൽ നാലുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. കപ്പൽ വിട്ടുനൽകുകയാണെങ്കിൽ ഇറാൻ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പൽ സ്റ്റെന ഇംപേറോ വിട്ടുനൽകാനുള്ള സാധ്യതയും തെളിയും. കപ്പൽ അധികം വൈകാതെ തന്നെ വിട്ടുകിട്ടുമെന്ന് ഇറാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം കപ്പൽ വിട്ടുനൽകരുതെന്ന നിലപാടിലാണ് അമേരിക്ക. അമേരിക്ക ജിബ്രാൾട്ടർ സുപ്രീംകോടതിയെ സമീപിച്ചു. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടായേക്കും.