പുരുഷന്മാർക്ക് കോളടിച്ചു; പലരും കൊതിക്കുന്ന കാര്യം ഫ്രീയായി ലഭിക്കാനിതാ വമ്പൻ അവസരം
Sunday 17 November 2024 12:52 PM IST
കൊച്ചി: നവംബർ 19ലെ അന്താരാഷ്ട്ര പുരുഷദിനത്തോടനുബന്ധിച്ച് വണ്ടർലായുടെ കൊച്ചി , ബംഗ്‌ളരു , ഹൈദരാബാദ് , ഭുവനേശ്വർ എന്നിവിടങ്ങളിലെ അമ്യൂസ്‌മെന്റ് പാർക്കുകളിൽ പുരുഷൻമാർക്കായി പ്രത്യേക ആനുകൂല്യങ്ങൾ ലഭ്യമാക്കും.
നവംബർ 19 വരെ ഓൺലൈനിലൂടെ ടിക്കറ്റെടുക്കുന്ന പുരുഷൻമാർക്ക് മറ്റൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നു. ഹാങ്മാനിന്റെ ഒരു അതിവേഗ റൗണ്ടോ ഒറ്റയടിക്ക് 50 പുഷ് അപ്പോ എടുത്ത് കായികക്ഷമത തെളിയിക്കുന്നവർക്ക് പാർക്കിലേക്ക് പ്രവേശനം സൗജന്യമായിരിക്കും.
സമൂഹത്തിന് പുരുഷൻമാർ നൽകുന്ന കരുത്തും അമൂല്യ സംഭാവനകളും ആഘോഷിക്കുന്ന ദിനമെന്ന നിലയ്ക്കാണ് പുരുഷ ദിന ഓഫർ ഒരുക്കുന്നതെന്ന് വണ്ടർല ലിമിറ്റഡ് മനേജിംഗ് ഡയറക്ടർ അരുൺ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.