പോൺഹബിനു വേണ്ടി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ വരുന്നത് സെലിബ്രിറ്റികൾ

Friday 16 August 2019 8:08 PM IST

അഡൾട്ട് മൂവി വെബ്സൈറ്റായ പോൺ ഹബ് 'വിഷനറീസ് ഡയറക്ടേഴ്‌സ് ക്ലബ്ബ്' എന്ന് പേരിട്ടിരിക്കുന്ന സിരീസ് ചിത്രങ്ങളിലൂടെ സെലിബ്രിറ്റികളെ സംവിധായകരായി അവതരിപ്പിക്കുന്നു. മറ്റ് വിനോദ മേഖലകളിൽപ്രവർത്തിക്കുന്ന, മുൻപ് സിനിമകളൊന്നും സംവിധാനം ചെയ്ത് പരിചയമില്ലാത്തവരാണ് അഡൾട്ട് മൂവികളുടെ സംവിധായകരായി എത്തിയത്. ഇപ്പോഴിതാ ആ സിരീസിലെ പോൺഹബിന്റെ ഏറ്റവും പുതിയ അഡൾട്ട് മൂവി അടുത്ത മാസം പ്രീമിയർ പ്രദർശനത്തിന് തയ്യാറെടുക്കുന്നു,​ 'ഹെർ ആൻഡ് ഹിം' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹോളിവുഡ് നടിയും ഗായികയുമായ ബെല്ല തോൺ ആണ്.

ജർമ്മനിയിലെ ഓൾഡൻബർഗ് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ സെപ്റ്റംബർ 11ന് ആണ് 'ഹെർ ആൻഡ് ഹിമ്മിന്റെ പ്രീമിയർ. റോമിയോ-ജൂലിയറ്റിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച കഥാപാത്രങ്ങളാണ് ചിത്രത്തിലേതെന്നും എന്നാൽ ലൈംഗികതയുടെ അതിപ്രസരമുള്ളതായിരിക്കുമെന്നും പോൺഹബ് വൈസ് പ്രസിഡന്റ് കോറി പ്രൈസ് പറഞ്ഞു.

ആദ്യം തന്റെ ആഗ്രഹം ക്രിസ്മസ് പശ്ചാത്തലമാക്കിയുള്ള ഒരു ഹൊറർ ചിത്രമായിരുന്നെന്ന് ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് വീഡിയോയിൽ ബെല്ല തോൺ പറയുന്നു. പക്ഷേ ദൃശ്യവത്കരിക്കാനായത് മനോഹരവും അലൗകികവുമായ ഒരു കാഴ്ചപ്പാട് ആണെന്നും. സ്ത്രീ-പുരുഷ ബന്ധങ്ങളിലെ മേൽക്കോയ്മയും വിധേയത്വവുമൊക്കെയാണ് സാധാരണ അഡൾട്ട് സിനിമകളിൽ കാണാനാവുകയെന്നും എന്നാൽ 'ഹെർ ആൻഡ് ഹിം' അങ്ങനെ ആയിരിക്കില്ലെന്നും ബെല്ല വിശദീകരിക്കുന്നു. അബെല്ല ഡേഞ്ചർ, സ്‌മോൾ ഹാൻഡ്‌സ് എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

റാപ്പ് സംഗീതജ്ഞരായ ബ്രൂക്ക് കാൻഡി, യംഗ് എം.എ എന്നിവരാണ് പോൺഹബിന്റെ 'വിഷനറീസ് ഡയറക്ടേഴ്‌സ്' സിരീസിലെ മുൻചിത്രങ്ങൾ സംവിധാനം ചെയ്തത്.