ജീ​വി​ത​ശൈ​ലി​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി, ​വ​ർ​ക്കു​ക​ൾ​ ​കു​റ​ച്ചു,​ അപൂർവ രോഗത്തിന്റെ പിടിയിലെന്ന് ആൻഡ്രിയ ജെറീമിയ

Thursday 21 November 2024 2:24 AM IST

അ​പൂ​ർ​വ​ ​രോ​ഗ​ത്തി​ന്റെ​ ​പി​ടി​യി​ലെ​ന്ന് ന​ടി​ ​ആ​ൻ​ഡ്രി​യ​ ​ജെ​റീ​മി​യ.​ ​ച​ർ​മ്മ​ത്തെ​ ​ബാ​ധി​ക്കു​ന്ന​ ​ഓട്ടോ​ ​ഇ​മ്മ്യൂ​ൺ​ ​ക​ണ്ടി​ഷ​ൻ​ ​പി​ടി​പ്പെ​ട്ട​തെ​ന്നാ​ണ് ​ആ​ൻ​ഡ്രി​യ​ ​പ​റ​യു​ന്നു.
എ​ന്റെ​ ​മു​ടി​യി​ഴ​ക​ൾ​ ​ന​ര​ച്ചി​ട്ടി​ല്ല.​ ​പ​ക്ഷേ​ ​പെ​ട്ടെ​ന്ന് ​എ​ന്റെ​ ​പു​രി​ക​വും​ ​ക​ൺ​പീ​ലി​ക​ളും​ ​ന​ര​യ്ക്കാ​ൻ​ ​തു​ട​ങ്ങി.​ ​ബ്ള​ഡ് ​ടെ​സ്റ്റു​ക​ൾ​ ​ചെ​യ്തു​നോ​ക്കി​യെ​ങ്കി​ലും​ ​അ​വ​യെ​ല്ലാം​ ​നോ​ർ​മ​ലാ​യി​രു​ന്നു.​ ​എ​ല്ലാ​റ്റി​ൽ​നി​ന്നും​ ​ഞാ​ൻ​ ​കു​റ​ച്ചു​കാ​ലം​ ​മാ​റി​നി​ന്നു.
ആ​ ​ക​ണ്ടീ​ഷ​നി​ൽ​ ​നി​ന്ന് ​പു​റ​ത്തു​വ​ന്നു.​ ​അ​തി​നെ​ക്കു​റി​ച്ച് ​വ​ന്ന​ ​ഗോ​സി​പ്പ് ​പ്ര​ണ​യം​ ​ത​ക​ർ​ന്ന​ത് ​കാ​ര​ണം​ ​ഡി​പ്ര​ഷ​നി​ലാ​യി​ ​എ​ന്നാ​ണ്.​ ​ചെ​റി​യ​ ​പാ​ടു​ക​ൾ​ ​ഇ​പ്പോ​ഴും​ ​കാ​ണാം.​ ​ക​ൺ​പീ​ലി​ക​ൾ​ക്ക് ​വെ​ള്ള​നി​റ​മു​ണ്ട്.​ ​അ​ത് ​പ​ക്ഷേ​ ​എ​ളു​പ്പ​ത്തി​ൽ​ ​ക​വ​ർ​ ​ചെ​യ്യാ​നാ​വും.​ ​തു​ട​രെ​ ​വ​ർ​ക്ക് ​ചെ​യ്യാ​ൻ​ ​പ​റ്റി​ല്ല.​ ​കാ​ര​ണം​ ​അ​പ്പോ​ഴ​ത് ​മു​ഖ​ത്ത് ​കാ​ണും.​ ​ജീ​വി​ത​ശൈ​ലി​യി​ൽ​ ​മാ​റ്റം​ ​വ​രു​ത്തി.​ ​വ​ർ​ക്കു​ക​ൾ​ ​കു​റ​ച്ചു.​ ആൻഡ്രിയയുടെ വാക്കുകൾ. ​ത​മി​ഴ്,​ ​മ​ല​യാ​ളം,​ ​ഹി​ന്ദി​ ​സി​നി​മ​ക​ളി​ൽ​ ​സാ​ന്നി​ധ്യം​ ​അ​റി​യി​ച്ച​ ​താ​ര​മാ​ണ് ​ആ​ൻ​ഡ്രി​യ​ ​ജെറി​മി​യ.​ ​പി​ന്ന​ണി​ ​ഗാ​യി​ക​യാ​യി​ ​എ​ത്തി​യ​ ​ആ​ൻ​ഡ്രി​യ​ ​പി​ന്നീ​ട് ​അ​ഭി​നേ​ത്രി​യാ​യി​ ​മാ​റി.​ ​
അ​ന്ന​യും​ ​റ​സൂ​ലും​ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ​മ​ല​യാ​ളി​ ​പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ൽ​ ​സു​പ​രി​ചി​ത​യാ​യ​ത്.​ ​ലോ​ഹം,​ ​ല​ണ്ട​ൻ​ ​ബ്ര്രി​ഡ്ജ്,​ ​തോ​പ്പി​ൽ​ ​ജോ​പ്പ​ൻ​ ​എ​ന്നീ​ ​മ​ല​യാ​ള​ ​ചി​ത്ര​ങ്ങ​ളി​ലും ​അ​ഭി​ന​യി​ച്ചു.