'വികസനവും സദ്ഭരണവും വിജയിക്കുന്നു'; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക്  നന്ദി അറിയിച്ച് പ്രധാനമന്ത്രി

Saturday 23 November 2024 7:22 PM IST

മുംബയ്: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) വിജയിച്ചതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് പേജിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. വികസനവും സദ്ഭരണവും വിജയിച്ചെന്നും അദ്ദേഹം കുറിച്ചു.

'വികസനം വിജയിക്കുന്നു, സദ്ഭരണം വിജയിക്കുന്നു, ഞങ്ങൾ ഇനിയും ഒരുമിച്ച് ഉയരത്തിൽ കുതിക്കും. എൻഡിഎയ്ക്ക് ചരിത്രപരമായ വിജയം നൽകിയതിൽ മഹാരാഷ്ട്രയിലെ എന്റെ സഹോദരി സഹോദരന്മാർക്കും പ്രത്യേകിച്ച് സംസ്ഥാനത്തെ യുവജനങ്ങൾക്കും സ്ത്രീകൾക്കും ഹൃദയം നിറഞ്ഞ നന്ദി. മഹാരാഷ്ട്രയുടെ പുരോഗതിക്കായി ‌ഞങ്ങൾ തുടർന്നും പ്രവർത്തിക്കുമെന്ന് ഞാൻ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. ജയ് മഹാരാഷ്ട്ര', - മോദി എക്സിൽ കുറിച്ചു.