ഇനി പത്തുനാൾ മാത്രം, പുതിയ വിശേഷം ആരാധകരെ അറിയിച്ച് കാളിദാസ് ജയറാം

Wednesday 27 November 2024 5:27 PM IST

വിവാഹത്തിന് ഇനി പത്തുനാൾ മാത്രമെന്ന് ആരാധകരെ അറിയിച്ച് നടൻ കാളിദാസ് ജയറാം. പ്രതിശ്രുത വധു തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് കാളിദാസ് പുതിയ വിശേഷം പങ്കുവച്ചത്.

തന്റെ വിവാഹ ക്ഷണക്കത്തിന്റെ ആദ്യ പ്രതി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകികൊണ്ടുള്ള ചിത്രം അടുത്തിടെ കാളിദാസ് പങ്കുവച്ചിരുന്നു. കാളിദാസിനൊപ്പം മാതാപിതാക്കളായ ജയറാമും പാർവതിയുമുണ്ടായിരുന്നു. എം കെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നൽകിയത്.

കഴിഞ്ഞവർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷം മുൻപാണ് കാളിദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണിക്കൊപ്പമുള്ള ചിത്രമാണ് താരം അന്ന് പങ്കുവച്ചത്. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.