ധനുഷും ഐശ്വര്യയും വിവാഹമോചിതരായി, വേർപിരിയൽ 18 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം
Wednesday 27 November 2024 8:35 PM IST
തെന്നിന്ത്യൻ താരം ധനുഷും ഐശ്വര്യ രജനികാന്തും വിവാഹ മോചിതരായി. വിവാഹമോചനം അനുവദിച്ച് ചെന്നൈ കുടുംബ കോടതി ഉത്തരവിട്ടു. വിവാഹ മോചനവുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് കഴിഞ്ഞ ഹിയറിംഗിൽ ഇരുവരും കോടതിയെ അറിയിച്ചിരുന്നു. നേരത്തെ മൂന്നുതവണ ഹിയറിംഗിന് ഹാജരാകാത്തതിനാൽ ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു എന്ന് അഭ്യൂഹം ഉയർന്നിരുന്നു. രജനികാന്ത് ഇടപെട്ട് ഇരുവരെയും വിവാഹമോചനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
2004 നവംബർ 18നായിരുന്നു ധനുഷ് - ഐശ്വര്യ വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. 18 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2022ലാണ് വേർപിരിയുന്നതായി ഇരുവരും അറിയിച്ചത്.