പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്‌തു

Friday 29 November 2024 1:13 AM IST

ന്യൂഡൽഹി: വയനാട് എം.പിയായി പ്രിയങ്കാഗാന്ധി വാധ്ര ലോക്‌സഭയിൽ സത്യപ്രതിജ്ഞ ചെയ്‌തു. രാവിലെ ഡൽഹി ഖാൻ മാർക്കറ്റിലെ വസതിയിൽ നിന്ന് പ്രവർത്തകരുടെ വാദ്യാഘോഷ, പുഷ്‌പവൃഷ്‌ടി അകമ്പടിയോടെ കേരള സാരിയുമുടുത്താണ് പ്രിയങ്ക പാർലമെന്റിലെത്തിയത്. അമ്മയും കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷയുമായ സോണിയാഗാന്ധി, സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എന്നിവർക്കൊപ്പം പഴയ പാർലമെന്റ് മന്ദിരത്തിലെ കോൺഗ്രസ് ഓഫീസിലെത്തി. ചെറു ചർച്ചകൾക്കുശേഷം സഭ തുടങ്ങാൻ അഞ്ചുമിനിട്ടുള്ളപ്പോൾ പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രവേശിച്ചു.

കേരളത്തലെ കോൺഗ്രസ് എം.പിമാർ ബൊക്കെ നൽകി പ്രിയങ്കയെ സ്വീകരിച്ചു. സഭാകവാടത്തിൽ അവർക്കൊപ്പമുള്ള പ്രിയങ്കയുടെ ഫോട്ടോ രാഹുൽ മൊബൈലിൽ പകർത്തി. ഇതിനിടെ രാഹുൽ തങ്ങളുടെ മുൻ എം.പിയാണെന്ന് കമന്റുയർന്നു. 11ന് ലോക്‌സഭാ സെക്രട്ടറി ജനറൽ സത്യപ്രതിജ്ഞ ചൊല്ലാൻ പ്രിയങ്കയെ വിളിച്ചു. സ്‌പീക്കർ ഓം ബിർളയ്ക്ക് സമീപത്തെ പോഡിയത്തിലെത്തി ഭരണഘടനയുടെ മാതൃകയുമേന്തി ദൃഢസത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് താഴെയിറങ്ങി പ്രതിപക്ഷ നിരയിലുണ്ടായിരുന്ന രാഹുൽ ഗാന്ധിയെയും കെ.സി. വേണുഗോപാലുമടക്കമുള്ള നേതാക്കളെ വണങ്ങി. രേഖകളിൽ ഒപ്പിട്ട ശേഷം നാലാമത്തെ നിരയിലെ ഇരിപ്പിടത്തിലേക്ക് പോയ സഹോദരിയെ രാഹുൽ ആലിംഗനം ചെയ്‌തു. തുടർന്ന് ലോക്‌സഭയിൽ അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിലും പ്രിയങ്ക പങ്കെടുത്തു.

 സാക്ഷിയായി സോണിയയും

സത്യപ്രതിജ്ഞയ്‌ക്ക് സാക്ഷിയാകാൻ സന്ദർശക ഗാലറിയിൽ അമ്മ സോണിയാഗാന്ധി, പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാധ്ര, മക്കളായ മിരായ, റെയ്‌ഹാൻ, വാധ്രയുടെ മാതാവ്, എം.എൽ.എമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്‌ണൻ, എ.പി. അനിൽ കുമാർ, പി.കെ. ബഷീർ, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, ആര്യാടൻ ഷൗക്കത്ത്, എൻ.ഡി. അപ്പച്ചൻ, കെ.കെ. അഹമ്മദ് ഹാജി, സി.ടി. ചെറിയ മുഹമ്മദ്, വി.എസ്. ജോയ്, കെ.എൽ. പൗലോസ് തുടങ്ങിയവരുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സഭയിലില്ലായിരുന്നു. മഹാരാഷ്‌ട്രയിലെ നാന്ദെഡിൽ നിന്ന് ജയിച്ച കോൺഗ്രസ് അംഗം രവീന്ദ്ര വസന്ത് റാവു ചവാനും സത്യപ്രതിജ്ഞ ചെയ്‌തു.

 രാ​ഹു​ലും​ ​പ്രി​യ​ങ്ക​യും​ ​നാ​ളെവ​യ​നാ​ട്ടിൽ

വ​യ​നാ​ട് ​ലോ​ക്സ​ഭാ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​വോ​ട്ട​ർ​മാ​രോ​ട് ​ന​ന്ദി​ ​പ​റ​യാ​ൻ​ ​ലോ​ക്സ​ഭാ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​രാ​ഹു​ൽ​ ​ഗാ​ന്ധി​യും​ ​വ​യ​നാ​ട് ​എം.​പി​ ​പ്രി​യ​ങ്ക​യും​ ​നാ​ളെ​ ​മ​ണ്ഡ​ല​ത്തി​ലെ​ത്തും.​ ​രാ​വി​ലെ​ 11​ന് ​കോ​ഴി​ക്കോ​ട് ​വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ഇ​രു​വ​രും​ ​തി​രു​വ​മ്പാ​ടി​ ​നി​യോ​ജ​ക​ ​മ​ണ്ഡ​ല​ത്തി​ൽ​ ​മു​ക്ക​ത്ത് ​ഉ​ച്ച​യ്ക്ക് 12​ന് ​ന​ട​ക്കു​ന്ന​ ​പൊ​തു​സ​മ്മേ​ള​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​തു​ട​ർ​ന്ന് 2.15​ ​ന് ​ക​രു​ളാ​യി,​ 3.30​ ​ന് ​വ​ണ്ടൂ​ർ,​ 4.30​ ​ന് ​എ​ട​വ​ണ്ണ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​പ്രി​യ​ങ്ക​ ​ഗാ​ന്ധി​ ​സ്വീ​ക​ര​ണ​ ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഞാ​യ​റാ​ഴ്ച​ 10.30​ ​ന് ​മാ​ന​ന്ത​വാ​ടി​യി​ലും​ 12.15​ ​ന് ​സു​ൽ​ത്താ​ൻ​ ​ബ​ത്തേ​രി​യി​ലും,​ 1.30​ന് ​ക​ൽ​പ്പ​റ്റ​യി​ലും​ ​സ്വീ​ക​ര​ണ​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​തു​ട​ർ​ന്ന് ​വൈ​കി​ട്ട് ​കോ​ഴി​ക്കോ​ട് ​നി​ന്ന് ​ഡ​ൽ​ഹി​ക്ക് ​മ​ട​ങ്ങും.