ആത്മകഥാ വിവാദത്തിൽ വിശദ അന്വേഷണം

Friday 29 November 2024 1:24 AM IST

തിരുവനന്തപുരം: സി.പി.എം നേതാവ് ഇ.പി.ജയരാജന്റെ ആത്മകഥാ വിവാദത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പൊലീസ്. കോട്ടയം ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തയില്ലാത്തതിനാൽ ഡി.ജി.പി മടക്കിയിരുന്നു. ആത്മകഥ പ്രസിദ്ധീകരിക്കാൻ ധാരണാപത്രം ഉണ്ടായിരുന്നോ, ചോർത്തിയതിനു പിന്നിലെ ലക്ഷ്യമെന്ത് എന്നിവയിൽ വ്യക്തതയില്ലാത്തതിനെ തുടർന്നാണിത്.

ഡിസി ബുക്സുമായി കരാർ ഉണ്ടാക്കിയില്ലെന്ന് മൊഴി നൽകിയ ഇ.പി.ജയരാജൻ പക്ഷേ, സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങൾ എങ്ങനെ ഡിസിയുടെ കൈവശം എത്തിയെന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നില്ല. ഇ.പിയുടെ മൊഴി വീണ്ടുമെടുക്കും.