ഇരുപത്തിരണ്ടാം വയസിൽ അമ്പലത്തിൽ പോയി ചുമ്മാ കല്യാണ സർട്ടിഫിക്കറ്റ് വാങ്ങി; അവളിന്ന് അമേരിക്കയിൽ

Friday 29 November 2024 11:24 AM IST

താനിന്ന് ജീവനോടെയിരിക്കാൻ കാരണം ഭാര്യ കോകിലയാണെന്ന് നടൻ ബാല. കോകില ചെറിയ ആളല്ല. വലിയ കുടുംബത്തിൽ നിന്നാണ് വന്നിരിക്കുന്നതെന്നും ബാല പറഞ്ഞു.

മരണത്തെ മുഖാമുഖം കണ്ടപ്പോൾ പോലും താൻ പേടിച്ചിട്ടില്ല. കർമയാണ് തന്നെ തിരിച്ചുകൊണ്ടുവന്നതെന്നും നടൻ പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബാല.

വിഷമം കൊണ്ടാണ് കൊച്ചി വിട്ടതെന്നും നടൻ പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം താൻ പലർക്കും അന്യനായിപ്പോയെന്നും ഇപ്പോഴും താൻ എല്ലാവരെയും സ്‌നേഹിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വൈക്കത്തപ്പനാണ് തന്നെ ഇവിടെ കൊണ്ടുവന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

'ഞാൻ എന്താ നാല് കെട്ടിയവനോ. മണ്ടന്മാരല്ലേ ഇങ്ങനെയൊക്കെ സംസാരിക്കുക. ലീഗലി ഇതെന്റെ രണ്ടാം വിവാഹമാണ്.

ഞാൻ പ്രണയിച്ച പെണ്ണും കോകിലയും ഫോണിൽ സംസാരിച്ചു. ചന്ദന സദാശിവ റെഡ്ഡി കന്നടക്കാരിയാണെന്ന് പറയുന്നു. എന്നെ വിളിച്ച് അവൾ ചിരിക്കുകയാണ്. ഞങ്ങൾ പ്രണയിച്ചു. ആറാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചു. ഇരുപത്തിരണ്ട് വയസിൽ അമ്പലത്തിൽ പോയി ചുമ്മാ കല്യാണ സർട്ടിഫിക്കറ്റ് വാങ്ങി. അത് വീട്ടുകാരെല്ലാം ക്യാൻസൽ ചെയ്തു. റെഡ്ഡി എന്നുപറഞ്ഞാൽ തെലുങ്ക്. പിന്നെ കർണാടകക്കാരെന്ന് ഇവർ പറയുന്നു. അവൾ യു എസിലാണ്. രണ്ട് മക്കളുണ്ട്. വീഡിയോ കോളിൽ വിളിച്ചു. കോകിലയ്ക്ക് ഓൾ ദ ബെസ്റ്റൊക്കെ പറഞ്ഞു.

എലിസബത്തിന്റേത് ലീഗലി മാര്യേഡ് ആയിരുന്നില്ല. എലിസബത്തിനെക്കുറിച്ച് ഞാൻ പറയുന്നത് ധർമമല്ല. ഞാൻ പറയില്ല. എലിസബത്ത് നന്നായിരിക്കണമെന്നാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്.

ഞാൻ ആശുപത്രിയിൽ ഉണ്ടായിരുന്നപ്പോൾ എന്നെ സഹായിച്ചിട്ടുണ്ട്. അതിന്റെ നന്ദിയുണ്ട്. ഇപ്പോഴും പറയുന്നു. എലിസബത്ത് ഗോൾഡാണ്. അവൾ നന്നായിരിക്കട്ടെ.'- ബാല പറഞ്ഞു.