ഗായിക അഞ്ജു ജോസഫ് വിവാഹിതയായി, രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം

Saturday 30 November 2024 3:05 PM IST

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ഗായികയും അവതാരകയുമായ അഞ്ജു ജോസഫ് വിവാഹിതയായി. ആദിത്യ പരമേശ്വരൻ ആണ് വരൻ. അഞ്ജു തന്നെയാണ് ചിത്രങ്ങൾ പങ്കുവച്ച് വിവാഹിതയായ വിവരം അറിയിച്ചത്. ഐശ്വര്യ ലക്ഷ്മി, ആര്യ, മിയ, അശ്വതി ശ്രീകാന്ത്, വീണാ നായർ, സാധിക, ജുവൽ മേരി അടക്കം നിരവധി താരങ്ങൾ ആശംസകൾ അറിയിച്ചിട്ടുണ്ട്.

നവംബർ 28നായിരുന്നു വിവാഹം എന്നാണ് റിപ്പോ‌ർട്ട്. ആലപ്പുഴ രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു വിവാഹം. കേരള സാരിയാണ് അഞ്ജുവിന്റെ വേഷം. വളരെ സിമ്പിൾ ലുക്കിലാണ് അനുവിനെ കാണാൻ സാധിക്കുന്നത്. ഇന്നുനടന്ന വിവാഹ റിസപ്‌ഷൻ വീഡിയോകളും സമൂഹമാദ്ധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള എന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും എന്നാണ് ചിത്രം പങ്കുവച്ച് അഞ്ജു കുറിച്ചത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.

'ഡോക്‌ടർ ലവ്' എന്ന ചിത്രത്തിലൂടെയാണ് അഞ്ജു പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യ ലക്ഷ്മി നായികയായെത്തിയ 'അർച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തും ചുവടുവച്ചു. അഞ്ജുവിന്റെ കവർ സോങ്ങുകൾ വലിയ ഹിറ്റാണ്. അവതാരകയായി പല ചാനലുകളിലും അഞ്ജു സജീവമാണ്. സോഷ്യൽ മീഡിയയിലും അഞ്ജു ജോസഫ് . ഇൻസ്റ്റഗ്രാമിൽ മാത്രം അവർ‌ക്ക് രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. സ്റ്റേജ് പെർഫോർ‌മൻസ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്.