ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർന്നു
Monday 02 December 2024 12:35 AM IST
ബാലരാമപുരം: പുന്നക്കാട് നൈനാകോണം ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ജീവനക്കാരിയായ സ്ത്രീയാണ് മോഷണവിവരം കമ്മിറ്റിക്കാരെ അറിയിക്കുന്നത്. തുടർന്ന് ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാവ് കാണിക്ക കുത്തിത്തുറക്കുന്നതിന്റെ ദൃശ്യങ്ങൾ ക്ഷേത്രത്തിലെ സി.സി.ടിവിയിൽനിന്ന് ലഭിച്ചു. സമീപമേഖലകളിലെ സി.സി.ടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ച് വരുകയാണ്. റസൽപുരം- പുന്നക്കാട് കേന്ദ്രീകരിച്ച് മോഷണ സംഘത്തിന്റെ കവർച്ച തുടരുകയാണ്.