ത​മി​ഴ്നാ​ട്​ ​തീരം വിട്ട് ഫെ​യ്ഞ്ച​ൽ, ​ചെന്നൈ വിമാനത്താവളം തുറന്നു

Monday 02 December 2024 12:07 AM IST

ചെ​ന്നൈ​:​ ​ഏ​റെ​ ​നാ​ശം​ ​വി​ത​ച്ച​ ​ഫെ​യ്ഞ്ച​ൽ​ ​ചു​ഴ​ലി​ക്കാ​റ്റ് ​ഇ​ന്ന​ലെ​ ​ത​മി​ഴ്നാ​ടി​ന്റെ​യും​ ​പു​തു​ച്ചേ​രി​യു​ടെ​യും​ ​തീ​രം​ ​ക​ട​ന്നു​തു​ട​ങ്ങി.​ ​ശ​ക്തി​ ​കു​റ​ഞ്ഞ​ ​ഫെ​യ്ഞ്ച​ൽ​ ​അ​തി​തീ​വ്ര​ ​ന്യൂ​ന​മ​ർ​ദ്ദ​മാ​യി.​ഏ​താ​നും​ ​മ​ണി​ക്കൂ​റി​ൽ​ ​സാ​വ​ധാ​നം​ ​പ​ടി​ഞ്ഞാ​റോ​ട്ട് ​നീ​ങ്ങി​ ​ദു​ർ​ബ​ല​മാ​കു​മെ​ന്ന് ​കാ​ലാ​വ​സ്ഥാ​ ​വ​കു​പ്പ് ​അ​റി​യി​ച്ചു.​ ​വ​ട​ക്ക​ൻ​ ​ത​മി​ഴ്നാ​ട്ടി​ൽ​ ​ന്യൂ​ന​മ​ർ​ദ്ദ​മാ​യി​ ​തു​ട​രും.​ ​ഇ​ന്നും​ ​ശ​ക്ത​മാ​യ​ ​മ​ഴ​ ​പെ​യ്തേ​ക്കും. പുതുച്ചേരിയിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
പു​തു​ച്ചേ​രി,​ ​ക​ട​ലൂ​ർ,​ ​വി​ഴു​പ്പു​റം​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ക​യാ​ണ്.​ ​ചെ​ന്നൈ​ ​വി​മാ​ന​ത്താ​വ​ളം​ ​തു​റ​ന്നു.​ ​ഇ​പ്പോ​ഴും​ ​നി​ര​വ​ധി​ ​ആ​ശു​പ​ത്രി​ക​ളും​ ​വീ​ടു​ക​ളും​ ​വെ​ള്ള​ത്തി​ലാ​ണ്.​ ​മ​ഴ​ക്കെ​ടു​തി​യി​ൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി ഒമ്പത് പേർ​ ​മ​രി​ച്ചു.​ ​മു​ഖ്യ​മ​ന്ത്രി​ ​എം.​കെ.​ ​സ്റ്റാ​ലി​നും​ ​ഉ​പ​മു​ഖ്യ​മ​ന്ത്രി​ ​ഉ​ദ​യ​നി​ധി​ ​സ്റ്റാ​ലി​നും​ ​ദു​രി​തബാധിത​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ​ന്ദ​‌​ർ​ശി​ച്ചു. ത​മി​ഴ്നാ​ട്,​ ​പു​തു​ച്ചേ​രി,​ ​ആ​ന്ധ്ര​ ​തീ​ര​ങ്ങ​ൾ​ ​അ​തീ​വ​ ​ജാ​ഗ്ര​ത​യി​ലാ​ണ്.​ ​ത​മി​ഴ്നാ​ട്ടി​ലെ​ ​റെ​ഡ് ​അ​ല​ർ​ട്ട് ​പി​ൻ​വ​ലി​ച്ചു.​ ​സം​സ്ഥാ​ന​ത്തെ​ 14​ ​ജി​ല്ല​ക​ളി​ലും​ ​പു​തു​ച്ചേ​രി​യി​ലും​ ​കാ​ര​യ്ക്ക​ലി​ലും​ ​ഓ​റ​ഞ്ച് ​അ​ല​ർ​ട്ടാ​ണ്.ചെ​ന്നൈ​ ​ന​ഗ​രം​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​യി​രു​ന്നു.​ ​ ​പ​ല​ ​സ​ബ​ർ​ബ​ൻ​ ​ട്രെ​യി​ൻ​ ​സ​ർ​വീ​സു​ക​ളും​ ​നി​റു​ത്തി.​ 2500​ ​ലേ​റെ​ ​ദു​രി​താ​ശ്വാ​സ​ ​കേ​ന്ദ്ര​ങ്ങ​ൾ​ ​തു​റ​ന്നു.​ ​തീ​ര​ദേ​ശ​ ​ആ​ന്ധ്ര​യി​ലും​ ​മ​ഴ​ ​ക​ന​ക്കും.​ ​ചു​ഴ​ലി​ക്ക​റ്റി​നെ​ ​തു​ട​ർ​ന്നു​ള്ള​ ​മ​ഴ​യി​ൽ​ ​ശ്രീ​ല​ങ്ക​യി​ൽ​ ​മ​ര​ണം​ 19​ ​ആ​യി. അതിനിടെ,​ തി​രു​വ​ണ്ണാ​മ​ലൈ​യി​ലുണ്ടായ ഉ​രു​ൾ​പൊ​ട്ടലിൽ നി​ര​വ​ധി​ ​വീ​ടു​ക​ൾ​ക്ക് ​നാ​ശ​ന​ഷ്ടമുണ്ടായി.

30 വർഷത്തിനിടയിലെ

ശക്തമായ മഴ

പുതുച്ചേരിയിൽ 30 വർഷത്തെ ഏറ്റവും ഉയർന്ന മഴയാണ് പെയ്തത്. മണിക്കൂറിൽ 48.4 സെന്റീമീറ്റർ. പലയിടത്തും

വെള്ളപ്പൊക്കമുണ്ടായി. ഗതാഗതം തടസപ്പെട്ടു. വീടുകൾ വെള്ളത്തിലായി. മരങ്ങൾ കടപുഴകി,​ വൈദ്യുതി നിലച്ചു. സൈന്യം രക്ഷാപ്രവർത്തനം തുടരുകയാണ്. 200ഓളം പേരെ എൻ.ഡി.ആർ.എഫ് രക്ഷപ്പെടുത്തി.

സാഹസിക ലാൻഡിംഗ് ശ്രമം

ശക്തമായ കാറ്റിലും മഴയിലും ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിംഗിന് ശ്രമിച്ച ഇൻഡിഗോ വിമാനത്തിന്റെ ദൃശ്യങ്ങൾ വൈറലായി. ശനിയാഴ്ച ഉച്ചയോടെ ലാൻഡ് ചെയ്യുന്നതിനിടെ ഇടത്തോട്ട് ചെരിഞ്ഞ വിമാനം പൊടുന്നനെ പറന്നുയരുകയായിരുന്നു. റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. വശങ്ങളിൽ നിന്നു കാറ്റ് വീശിയതാണ് ( ക്രോസ് വിൻഡ് ) അപടാവസ്ഥയുണ്ടാക്കിയത്. നിലം തൊട്ട വിമാനം ശക്തമായ കാറ്റിൽ ഇടത്തോട്ട് ചെരിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ ലാൻഡിംഗ് ശ്രമം ഉപേക്ഷിച്ച് പറന്നുയർന്നു. പിന്നീട് ഉച്ചയ്ക്ക് 12.40 ന് വിമാനം ഇവിടെ തന്നെ ലാൻഡ് ചെയ്തു.