അക്കൗണ്ടൻ്റ്, ഫീൽഡ് അസിസ്റ്റൻ്റ് ഒഴിവ്

Monday 02 December 2024 11:32 PM IST

തൃശൂർ: കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള ജൻശിക്ഷൺ സൻസ്ഥാനിൽ അക്കൗണ്ടൻ്റിൻ്റെയും ഫീൽഡ് അസിസ്റ്റൻ്റിൻ്റെയും താത്കാലിക ഒഴിവുണ്ട്. എം.കോം, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുള്ളവർക്ക് അക്കൗണ്ടൻ്റ്, ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ളവർക്ക് ഫീൽഡ് അസിസ്റ്റൻ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി: 30- 40.
ജില്ലയിൽ താമസിക്കുന്നവരാകണം. സാമൂഹ്യക്ഷേമ, സാക്ഷരത, തൊഴിൽപരിശീലന രംഗങ്ങളിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയുൾപ്പെടെ ഡയറക്ടർ, ജൻശിക്ഷൺ സൻസ്ഥാൻ, കെ.സി.ആർ.എ 22, കൂർക്കഞ്ചേരി പി.ഒ തൃശൂർ 680007 എന്ന വിലാസത്തിലോ jsskdr@ gmail.com എന്ന മെയിൽ ഐഡിയിലോ 20ന് മുമ്പ് അപേക്ഷിക്കണം