സിൽവർ ലൈൻ: പുതുക്കിയ ഡി.പി.ആർ തേടി റെയിൽവേ

Tuesday 03 December 2024 12:00 AM IST

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട വിശദ പദ്ധതി രേഖ (ഡി.പി.ആർ) പുതുക്കി സമർപ്പിക്കാൻ കെ.ആർ.ഡി.സി.എല്ലിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം. ജോൺ ബ്രിട്ടാസ് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് നേരത്തെ തന്നെ ദക്ഷിണ റെയിൽവേയ‌്ക്ക് സമർപ്പിച്ചിരുന്നു. എന്നാൽ ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി പരിഷ്‌കരിച്ച് സമർപ്പിക്കാൻ ദക്ഷിണ റെയിൽവേ നിർദേശം നൽകിയെന്നാണ് ജോൺ ബ്രിട്ടാസിന് ലഭിച്ച മറുപടി.