പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ രേഖകൾ കൈമാറണം
Tuesday 03 December 2024 2:30 AM IST
ന്യൂഡൽഹി: പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ കോടതി രേഖകൾ കൈമാറണമെന്ന് നിർദ്ദേശിച്ച് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. പ്രതിക്ക് തന്റെ കേസ് നടത്താൻ ആ നടപടി ആവശ്യമാണെന്ന് ജസ്റ്റിസ് രാജേഷ് ഭരദ്വാജ് വ്യക്തമാക്കി. പഞ്ചാബി ഭാഷയിലെ കോടതി രേഖകൾ ഹിന്ദിയിലേക്ക് തർജ്ജമ ചെയ്‌തു കിട്ടണമെന്ന് ഹരിയാന സ്വദേശിയായ ക്രിമിനൽ കേസ് പ്രതി ആവശ്യപ്പെട്ടപ്പോഴാണിത്. വിചാരണക്കോടതി ആവശ്യം തള്ളിയപ്പോഴാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.