കോപ്പിയടിയിൽ വിടാമുയർച്ചി 150 കോടി വേണമെന്ന് ഹോളിവുഡ് കമ്പനി

Wednesday 04 December 2024 2:55 AM IST

അജിത് നായകനായ വിടാമുയർച്ചി എന്ന ചിത്രത്തിന് എതിരെ കോപ്പിറൈറ്റ് ലംഘനം ചൂണ്ടിക്കാട്ടി ഹോളിവുഡ് നിർമ്മാതാക്കൾ.

പ്രമുഖ നിർമ്മാണ കമ്പനിയും വിതരണക്കാരുമായ പാരാമൗണ്ട് പിക്ചേഴ്സാണ് വിടാമുയർച്ചിയുടെ നിർമ്മാതാക്കളായ ലൈക പ്രൊഡക്ഷൻസിന് എതിെ 150കോടിയുടെ വക്കീൽ നോട്ടീസ് അയച്ചതെന്നാണ് റിപ്പോർട്ട്. തമിഴ് മാദ്ധ്യമങ്ങളിലും ട്വിറ്ററിലും ഇത് സംബന്ധിച്ച് വാർത്തകളുണ്ട്.

1997 ൽ റിലീസ് ഹോളിവുഡ് ചിത്രം ബ്രേക്ക് ഡൗണിന്റെ റീമേക്ക് ആണ് വിടാമുയർച്ചി എന്നാണ് റിപ്പോർട്ട്. വിടാമുയർച്ചിയുടെ ടീസറിലും കഥയുമായുള്ള സാദൃശ്യം പ്രകടമാണ് . അസർബൈയ്ജാനിലേക്കുള്ള യാത്രയ്ക്കിടെ ഭാര്യയെ കാണാതാകുകയും തുടർന്ന് ഭർത്താവ് അന്വേഷിച്ച് ഇറങ്ങുന്നതുമാണ് വിടാമുയർച്ചിയുടെ കഥ. ഇതുതന്നെയാണ് ബ്രേക്ക് ഡൗണിന്റേത്. ഇതിന് സമാനമായ കഥയാണ്. അജിത്തും തൃഷയുമാണ് ദമ്പതികളായി എത്തുന്നത്. മഗിഴ് തിരുമേനി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസാണ്. എന്നാൽ ലൈക പ്രൊഡക്ഷൻസ് ഇതുവരെ ഒൗദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.