ദുരൂഹത നിറയുന്ന കാഴ്ചകൾ, രുധിരം 13ന്

Wednesday 04 December 2024 3:57 AM IST

കന്നഡയിലും മലയാളത്തിലും ശ്രദ്ധേയ വേഷങ്ങളിലൂടെ ശ്രദ്ധേയനായി തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രം 'രുധിരം ഡിസംബർ 13ന് തിയേറ്രറിൽ.ദുരൂഹത നിറയുന്ന കാഴ്ചയുമായി ചിത്രത്തിന്റെ ടീസ‌ർ പുറത്തിറങ്ങി.
നവാഗതനായ ജിഷോ ലോണ്‍ ആന്റണിഎഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്. മലയാളത്തിന് പുറമെ കന്നഡയിലും തെലുങ്കിലും തമിഴിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
ഒരു സൈക്കോളജിക്കൽ സർവൈവൽ ത്രില്ലർ ആണ് രുധിരം. ഛായാഗ്രഹണം: സജാദ് കാക്കു, എഡിറ്റിംഗ്: ഭവൻ ശ്രീകുമാർ,
റൈസിങ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി.എസ്. ലാലനാണ് നിർമ്മാണം. ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററിൽ എത്തിക്കുന്നു. പി.ആർ. ഒ: പ്രതീഷ് ശേഖർ.