അടിമാലി പഞ്ചായത്ത് കേരളോത്സവം 7,8 തീയതികളിൽ
അടിമാലി: അടിമാലി പഞ്ചായത്ത്തല കേരളോത്സവ മത്സരങ്ങൾ 7,8 തീയതികളിൽ നടക്കും.സംഘഗാനം, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, നാടോടി നൃത്തം, വയലിൻ, ചെണ്ടമേളങ്ങൾ, ഉപന്യാസ രചന, കഥാ-കവിതാ രചനകൾ, പെയിൻ്റിംങ്, മോണോ ആക്ട്, മിമിക്രി, കഥാപ്രസംഗം, മെഹന്തി, മോഹിനിയാട്ടം എന്നിവയാണ് കലാമത്സരങ്ങൾ, 100, 200, 400, 800, 1500, 5000 മീറ്ററുകളുടെ ഓട്ട മത്സരങ്ങൾ, റിലേ, ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ, ജാവലിൻ ത്രോ, ഹൈജംപ്, ലോങ്ജംപ്, നീന്തൽ, ഷട്ടിൽ മത്സരങ്ങൾ, ക്രിക്കറ്റ്, വടം വലി, ചെസ്, ഫുട്ബോൾ എന്നിവയാണ് കായിക ഇനങ്ങൾ. ഫുട്ബോൾ - ദേവിയാർ സ്കൂൾ ഗ്രൗണ്ട്, ക്രിക്കറ്റ് - എം.ബി കോളേജ്, ബാറ്റ്മിൻ്റൺ- അടിമാലി ക്ലബ്, കായിക മത്സരങ്ങൾ - അടിമാലി ഗവ. സ്കൂൾ, കലാ മത്സരങ്ങൾ - പഞ്ചായത്ത് ഹാൾ എന്നിവടങ്ങളിൽ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം എന്നിവർ പറഞ്ഞു. 6 ന്ഉ ച്ചയ്ക്ക് 12 വരെയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 90489 06016, 9539348748.