രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിൽ
Wednesday 04 December 2024 2:30 AM IST
ന്യൂഡൽഹി: രാജ്യത്തെ 50 ശതമാനം കർഷകരും കടബാധ്യതയിലാണെന്ന് കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി ഭഗീരഥ് ചൗദരി ലോക‌്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. 70 ശതമാനം കർഷകരും കടത്തിലായ കേരളം ദേശീയതലത്തിൽ മൂന്നാം സ്ഥാനത്താണ്. 90 ശതമാനത്തിന് മുകളിൽ കർഷകർക്കും ബാധ്യതയുള്ള ആന്ധ്രയും തെലുങ്കാനയും ഒന്നും രണ്ടും സ്ഥാനത്ത്. കണക്കനുസരിച്ച് കേരളത്തിൽ ഒരു കാർഷിക കുടുംബത്തിന്റെ മാസവരുമാനം 17915 രൂപയാണ്. ദേശീയ മാസവരുമാന ശരാശരി 10,218 രൂപയും. 2019ൽ നടത്തിയ 77 മത് ദേശീയ സാമ്പിൾ സർവേയുടെ അടിസ്ഥാനത്തിലാണ് സർക്കാർ വിവരം നൽകിയത്.